ജാനമ്മ കുഞ്ഞുണ്ണിയെ അക്ഷര കിരീടം നല്‍കി ആദരിച്ചു

ജാനമ്മ കുഞ്ഞുണ്ണിയെ അക്ഷര കിരീടം നല്‍കി ആദരിച്ചു

കോഴിക്കോട്: ഗസ്റ്റ്ഹൗസില്‍ ലോക കേരള സഭാംഗവും സാക്ഷി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ പി.കെ, കബീര്‍ സലാലയുടെ അധ്യക്ഷതയില്‍ നടന്ന ‘സാക്ഷി’യുടെ (സോഷ്യല്‍ ആര്‍ട്ട്‌സ് ആന്റ് നോളഡ്ജ് സൊസൈറ്റി ഫോര്‍ ഹുമണ്‍ ഇന്റഗ്രേഷന്‍)പരിപാടിയില്‍ സംസ്ഥാന സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ജാനമ്മ കുഞ്ഞുണ്ണി സാക്ഷിയുടെ രക്ഷാധികാരിയായി സ്ഥാനമേറ്റു. തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സാക്ഷി അക്ഷര കിരിടം അണിയിച്ചു കൊണ്ട് രക്ഷാധികാരിയായി സ്ഥാനമേറ്റ ജാനമ്മ കുഞ്ഞുണ്ണിയെ ആദരിച്ചു.
പുതിയ കാലഘട്ടങ്ങളില്‍ സങ്കീര്‍ണ്ണമാക്കപ്പെടുന്ന സാമൂഹിക അവസ്ഥകളില്‍ കടന്നുചെന്ന് സാംസ്‌കാരികമായി ഇടപെടുന്നതിന് സാക്ഷി ശ്രമിക്കുന്നു. സാഹിത്യത്തിലും, കലയിലും പ്രകടമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അനസ്ബി, വൈസ് പ്രസി. കെ.ജി ബാബുരാജ്, മന്ദാരം പബ്ലിക്കേഷന്‍ ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂര്‍, സതീദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *