ചാവക്കാട് എം.എസ്.എസ് കരീം പന്നിത്തടത്തിനെ ആദരിച്ചു

ചാവക്കാട് എം.എസ്.എസ് കരീം പന്നിത്തടത്തിനെ ആദരിച്ചു

ചാവക്കാട്: ഗതകാല മഹിമയിലെ അറിവുകള്‍ നേടി നവീനമായ ചിന്തകളിലെ ഊര്‍ജ്ജം സംഭരിച്ച് വെല്ലുവിളികളെ അതിജീവിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. ചാവക്കാട് എം.എസ്.എസ് കള്‍ച്ചറല്‍ ഹാളില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സാക്ഷിയുടെ അവാര്‍ഡ് ലഭിച്ചതിന് ആദരവ് ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.എസ്.എസ് സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീന്‍ ഉപഹാരം നല്‍കി ആദരിച്ചു. പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ സി.എസ് സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.എസ്.എ ബഷീര്‍, അബുദാബി ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് സക്കരിയ മജീദ്, ഹക്കീം ഇമ്പാര്‍ക്ക്, എം.പി ബഷീര്‍, നൗഷാദ് അഹമ്മു, ഹാരീസ് കെ. മുഹമ്മദ്, ജമാല്‍ താമരത്ത്, ടി.വി അഷറഫ്, ടി.പി ജലാല്‍ എന്നിവര്‍ അനുമോദന പ്രസംഗം നടത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *