ന്യൂഡല്‍ഹി: ചരിത്രം നേട്ടം സ്വന്തമാക്കി ഓഹരി വിപണി. രാജ്യത്തെ സൂചികകള്‍ ആദ്യമായി സെന്‍സെക്‌സ് 65,000 പിന്നിട്ടു. തുടര്‍ച്ചയായ നാലാംദിവസമാണ് വിപണിയിലെ നേട്ടം. നിഫ്റ്റി 19,300 കടന്നു. ബാങ്കിങ് മേഖലയും ഓട്ടോ രംഗവുമുണ്ടാക്കിയ നേട്ടമാണ് പ്രധാനമായും വിപണിയുടെ കുതിപ്പിന് വഴിവച്ചത്.
എച്ച്.ഡി.എഫ്.സി ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ് , ടാറ്റാ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിന്‍സെര്‍വ്, ഐ.സി.സി.ഐ ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കി. പവര്‍ഗ്രിഡ്, മാരുതി, ടെക് മഹീന്ദ്ര, ഇന്‍ഡസ് ബാങ്ക്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായിരുന്നു.
ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് ഓഹരികള്‍ നേട്ടമുണ്ടാക്കി. അമേരിക്കന്‍ വിപണിയിലും നേട്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഡൗ ജോണ്‍സ് 285.18 പോയിന്റ് നേട്ടത്തില്‍ 34,407.60 ല്‍ അവസാനിച്ചു. 53.94 പോയിന്റ് ഉയര്‍ന്ന് 4450.38 ല്‍ എത്തി. നാസ്ഡാക് 196.59 പോയിന്റ് കുതിപ്പോടെ 13,787.92 ല്‍ വ്യാപാരം അവസാനിപ്പിച്ചു. യൂറോപ്യന്‍ സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.