കൊളസ്ട്രോള്‍ നിലയെക്കുറിച്ച് ശരീരം നല്‍കുന്ന സൂചനകള്‍

കൊളസ്ട്രോള്‍ നിലയെക്കുറിച്ച് ശരീരം നല്‍കുന്ന സൂചനകള്‍

യര്‍ന്ന കൊളസ്ട്രോള്‍ ഒരു നിശബ്ദ കൊലയാളിയാണ്. ഇതിന് രോഗലക്ഷണങ്ങളൊന്നുമില്ല. നിര്‍ഭാഗ്യവശാല്‍, ഒരാള്‍ കൊളസ്ട്രോളിന്റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണിക്കാന്‍ തുടങ്ങുമ്പോഴേക്കും തന്നെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കാന്‍ തുടങ്ങിയിരിക്കും. കോളസ്‌ട്രോളിന്റെ ആരോഗ്യകരമായ അളവ് എന്നത് 200 mg/dL-ആണ്. അതിനാല്‍, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കൃത്യമായി നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. കൊളസ്ട്രോള്‍ നില കൂടുതലാകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതും നിര്‍ദ്ദേശപ്രകാരം മരുന്നും മറ്റും വഴി നിയന്ത്രിക്കേണ്ടതുമാണ്. ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും ഗൗരവം ഏറിയതാണ്.

കാലുകളില്‍ വേദന

കഠിനമായ വേദന കാരണം കാലുകള്‍ക്ക് ഭാരം അനുഭവപ്പെടുന്നത് കൊളസ്‌ട്രോളിന്റെ പതിവ് ലക്ഷണങ്ങളിലൊന്നാണ്. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് പരിശോധിക്കുന്നതിനുള്ള സൂചനയായിരിക്കാം. ഒരാള്‍ സാധാരണ നടക്കുന്ന ദൂരം പോലും നടക്കാന്‍ സാധിക്കാതെ വരികയും കാലുകളില്‍ വേദന വരുന്നുന്നുണ്ടെങ്കില്‍ രക്തം പരിശോധിക്കുക.

കൈകാലുകളില്‍, പ്രത്യേകിച്ച് കാല്‍വിരലുകളില്‍ ആവര്‍ത്തിച്ചുള്ള വേദന ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവരില്‍ സാധാരണയായി കാണപ്പെടുന്നു. കൊളസ്ട്രോള്‍ ധമനികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. രാത്രികളിലാണ് ഇത് കൂടുതലായി അനുഭവപ്പെടുക. കൊളസ്ട്രോള്‍ ഉള്ളവര്‍ അവരുടെ പാദങ്ങള്‍ കിടക്കയില്‍ നിന്നോ ഉയര്‍ന്ന സ്ഥാനത്ത് നിന്നോ തൂങ്ങിക്കിയിടുമ്പോള്‍ ആശ്വാസം ലഭിക്കുന്നതായി പറയപ്പെടുന്നു.

കാലുകളില്‍ തണുപ്പ്

ഏത് കാലാവസ്ഥയിലും കാലുകള്‍ക്ക് തണുപ്പ് അനുഭവപ്പെടുന്നത് കൊളസ്ട്രോളിന്റെ ഒരു സാധാരണ ലക്ഷണമാണ്.

ഒരു കാരണവുമില്ലാതെ കാലുകള്‍ തണുത്തുറഞ്ഞാല്‍ അത് കൊളസ്ട്രോള്‍ വ്യതിയാനം ആണെന്ന് വേണം കരുതാന്‍. ഈ ലക്ഷണങ്ങളെ അവഗണിക്കാതെ എത്രയും വേഗം രക്തപരിശോധന നടത്തുക.

ചര്‍മ്മത്തിന്റെ നിറം മാറ്റം

ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് കാരണം, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ രക്തപ്രവാഹം കുറയും ഇത് ആ ഭാഗത്ത് പ്രത്യക്ഷമാകും വിധത്തില്‍ നിറം മാറുന്നതിന് കാരണമായേക്കും. കാലുകളിലാണ് ഇത് സാധരണ വരുന്നത്. ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലമാണ് രക്തപ്രവാഹം കുറയുന്ന ഭാങ്ങളില്‍ ചര്‍മ്മത്തിന്റെ നിറം മാറുന്നത്. ചര്‍മ്മത്തിലുണ്ടാകുന്ന നിറത്തിലുള്ള മാറ്റങ്ങളെ അവഗണിക്കരുത്.

മുറിവുണക്കുന്നതില്‍ കാലതാമസം

നിങ്ങളുടെ കൈകാലുകളില്‍ സംഭവിച്ച മുറിവ് ഉണങ്ങാന്‍ കാലതാമസമുണ്ടെന്ന് തോന്നിയാല്‍, അത് ഉയര്‍ന്ന കൊളസ്ട്രോളിന്റെ അളവ് മൂലമുണ്ടാകുന്ന രക്തചംക്രമണത്തില്‍ വരുന്ന തടസ്സമാണെന്ന് മനസ്സിലാക്കാം. പ്രമേഹം ഉള്‍പ്പെടെ മറ്റ് കാരണങ്ങളുണ്ടാകാമെങ്കിലും, രക്തപരിശോധനയ്ക്ക് ശരിയായ കാരണം കണ്ടെത്താനാകും.

കൊളസ്ട്രോള്‍ അളവ് അതിന്റെ പരിധി കടന്നതിന്റെ പ്രാരംഭ സൂചനകളാണിവയെല്ലാം.

 

Share

Leave a Reply

Your email address will not be published. Required fields are marked *