ഏക സിവില്‍ കോഡ് വിഷയം; സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍

ഏക സിവില്‍ കോഡ് വിഷയം; സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍

ഏക സിവില്‍ കോഡ് വിഷയത്തില്‍ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും സി.പി.എം മതേതരത്വം പഠിപ്പിക്കേണ്ടെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. മുട്ടനാടുകളെ തമ്മിലടിപ്പിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ ഏക സിവില്‍ കോഡ് വിഷയത്തില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് സി.പി.എം ശ്രമിക്കുന്നത്. ഏക സിവില്‍ കോഡിനെ ഹിന്ദു മുസ്ലീം പോരാട്ടമാക്കി മാറ്റുകയാണ് സി.പി.എം. മുസ്ലീം ലീഗിന്റെയും, മുസ്ലീം സമുദായത്തിന്റെയും ആശങ്ക മുഖവിലക്കെടുത്തേ ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് മുന്‍പോട്ട് പോകൂ. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നിലപാട് അറിയിക്കും. ഏക സിവില്‍ കോഡ് അപ്രായോഗികമെന്ന മുന്‍ ലോ കമ്മീഷന്‍ നിഗമനങ്ങള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

യൂണിഫോം സിവില്‍ കോഡില്‍ ലീഗുമായി ചേരാന്‍ സി.പി.എമ്മിനാകില്ലെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. യൂണിഫോം സിവില്‍ കോഡില്‍ എ.ഐ.സി.സി നിലപാട് കാത്തിരിക്കുകയാണെന്നും സുധാകരന്‍ വ്യക്തമാക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *