ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്ന എല്ലാവരെയും ഒന്നിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ. മുരളീധരന്‍ എം.പി. ദേശീയ തലത്തില്‍ എല്ലാവരെയും യോജിപ്പിക്കും. എടുത്ത് ചാടി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ഒരു വിഷയത്തില്‍ നിന്നും ഒളിച്ചോടില്ല. കോണ്‍ഗ്രസിന് സി.പി.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരായ പോരാട്ടത്തില്‍ വര്‍ഗീയ കക്ഷികളൊഴികെ എല്ലാവരെയും ഭാഗമാക്കുമെങ്കിലും കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഏക സിവില്‍ കോഡില്‍ രാഹുല്‍ ഗാന്ധിക്ക് പോലും കൃത്യമായ നിലപാടില്ലെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വിശ്വസനീയമായ നിലപാടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.