എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി

എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി

ലൈഫ് മിഷന്‍ കോഴയിടപാടിലെ കള്ളപ്പണക്കേസില്‍ എം. ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. ഹര്‍ജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് കൗസര്‍ പിന്‍മാറിയത്.

ചികിത്സാവശ്യത്തിനായി രണ്ട് മാസത്തേക്ക് ജാമ്യം വേണമെന്നാണ് ശിവശങ്കറിന്റെ ആവശ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിന് കീഴ്ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *