അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ ആത്മഹത്യ; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം

കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനി ശ്രദ്ധയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നതിന് പകരം പെണ്‍കുട്ടിയുടെ അയല്‍വാസികളുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് താത്പര്യം കാണിക്കുന്നതെന്ന് കുടുംബം കുറ്റപ്പെടുത്തി.

ശ്രദ്ധയുടെ മരണത്തില്‍ കോളേജിനെതിരെ ഗുരുതരമായ ആരോപണവുമായി കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. അധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധ തൂങ്ങിമരിക്കാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ കോളേജ് അധികൃതര്‍ മനപൂര്‍വമായ വീഴ്ച്ച വരുത്തിയെന്നും കുടുംബം കുറ്റപ്പെടുത്തി.

ശ്രദ്ധയുടെ മരണത്തിന് പിന്നാലെ കാത്തിരപ്പള്ളി അമല്‍ ജ്യോതി കോളേജില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും പുറത്ത് വന്നിരുന്നു. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധിക്കുകയും ചെയ്തു. കോളേജിലെ അധ്യാപകര്‍ക്ക് ശ്രദ്ധയുടെ മരണത്തില്‍ പങ്കുണ്ടെന്ന ആരോപണമാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചത്. വകുപ്പ് മേധാവിയടക്കമുള്ളവരുടെ മാനസിക സമ്മര്‍ദ്ദംമൂലമാണ് ശ്രദ്ധ ജീവനൊടുക്കിയതെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളുടെ ഈ ആവശ്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *