സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ജനാധിപത്യ സമൂഹം രംഗത്ത് വരണം: കൃഷ്ണന്‍ കോട്ടുമല

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ ജനാധിപത്യ സമൂഹം രംഗത്ത് വരണം: കൃഷ്ണന്‍ കോട്ടുമല

മലപ്പുറം: തങ്ങള്‍ക്കനിഷ്ടമായ വാര്‍ത്തകള്‍ വരുമ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയും കള്ളക്കേസില്‍ കുടുക്കിയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ കൂച്ചുവിലങ്ങിടുന്ന ജനാധിപത്യ വിരുദ്ധ നടപടിക്കെതിരേ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന്
സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല ആവശ്യപ്പെട്ടു. മാധ്യമ വേട്ടക്കെതിരെ ജൂലായ് ഒന്നിന് സി.എം.പി ജില്ലാ കൗണ്‍സില്‍ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രതിഷേധ സദസ്സ് മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് വിമല്‍ കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി വാസു കാരയില്‍, പത്രപ്രവര്‍ത്തകരായ ഇക്ബാല്‍ കല്ലിങ്ങല്‍, യു.ജെ ജിജി, കെ.പി.എസ് ആബിദ് തങ്ങള്‍, സി.പി. കാര്‍ത്തികേയന്‍, പി.അബ്ദുള്‍ ഗഫൂര്‍, എം.ബി രാധാകൃഷ്ണന്‍, ബിനൂപ് ഉഗ്രപുരം, എം.ടി ജയരാജന്‍, എം.പി ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *