ലയണ്‍സ് ക്ലബ് കോഴിക്കോട് നന്‍മ ഭാരവാഹികള്‍ ചുമതലയേറ്റു

ലയണ്‍സ് ക്ലബ് കോഴിക്കോട് നന്‍മ ഭാരവാഹികള്‍ ചുമതലയേറ്റു

കോഴിക്കോട്: ലയണ്‍സ് ക്ലബ് കോഴിക്കോട് നന്‍മ 2023 – 24 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. കോഴിക്കോട് സീ ഷെല്‍ ഹോട്ടലില്‍ നടന്ന ചടങ്ങ് എന്‍ജിനീയര്‍ സാജു ആന്റണി പത്താടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ: അവനി സ്‌കന്ദന്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സുശീല്‍ കുമാര്‍ വളപ്പില്‍ (പ്രസിഡന്റ്), വി.പി ഗീരീഷ് കുമാര്‍ (സെക്രട്ടറി), വിജിത്ത്കുമാര്‍ നായര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ലയണ്‍സ് ഡിസ്ട്രിക്ട് ഭാരവാഹികളായ വിശോഭ് പനങ്ങാട്, രാജേഷ് കുഞ്ഞപ്പന്‍, ഷാനവാസ്, സുബൈര്‍ കൊളക്കാടന്‍, അനിരുദ്ധന്‍ എഴുത്തുപള്ളി, പ്രേംകുമാര്‍, സെല്‍വരാജ്, ജ്യോതി പ്രകാശ്, സുനിത ജ്യോതി പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *