കോഴിക്കോട്: പ്രോ ബ്യൂട്ടി മാസ്റ്റേഴ്സ് യൂണിസെക്സ് സലൂണ്‍ & പെര്‍മനന്റ് മേക്കപ്പ് സ്റ്റുഡിയോ ചെറൂട്ടിറോഡിലുള്ള കല്ലിക്കുന്നേല്‍ ആര്‍ക്കേഡില്‍ ( നിയര്‍ ഗാന്ധി പാര്‍ക്ക് ) ബിസിനസ്സ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. എ.എം ഷെരീഫ്, ഷിജു ചേമ്പ്ര എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സനഷാ, ആല്‍ബര്‍ട്ട് ജോസ്, ശാന്തി ഗംഗ, മുനീര്‍, പ്രോ ബ്യൂട്ടി മാസ്റ്റേഴ്സ് മാനേജിങ് ഡയറക്ടര്‍ തവാബ്ഷാ, നിധീഷ്.എം എന്നിവര്‍ സംബന്ധിച്ചു.