ഷാര്‍ജ: പ്രവാസികള്‍ നേരിടുന്ന ഭീമമായ തുക നല്‍കിയുള്ള യാത്രാപ്രശ്‌നങ്ങളില്‍ സജീവമായി തന്നെ ഇടപ്പെടുമെന്ന് അക്ബര്‍ ട്രാവല്‍സ് ചെയര്‍മാനും മനേജിങ് ഡയറക്ടറുമായ കെ.വി അബ്ദുല്‍ നാസര്‍ പറഞ്ഞു. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു ചെയ്യാവുന്ന എല്ലാം ചെയ്യുമെന്ന് മുട്ടം സരിഗമയുടെ പത്താം വാര്‍ഷികാഘോഷ പരിപാടിയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
യു.എ.ഇയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഡ്വ. വൈ.എ റഹീം, ടി.കെ ഹമീദ്, മാത്യു കുട്ടി, സലീം ചിറക്കല്‍, സിറാജ് മുസ്തഫ, ഷൗക്കത്ത്, റിയാസ് തലശ്ശേരി, സി.പി ജലീല്‍, ഡോ. ഷിജി അന്ന ജോസഫ്, ലസിത സംഗീത എന്നിവര്‍ക്ക് മുട്ടം സരിഗമ എക്‌സലന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. മുട്ടം സരിഗമയുടെ പത്താം വാര്‍ഷികവും ഈദ് സംഗമവും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് വൈസ് പ്രസിഡണ്ട് മാത്യു ജോണ്‍, ഐ.എ.എസ് ആക്ടിങ് ജനല്‍ സെക്രട്ടറി മനോജ് വര്‍ഗ്ഗീസ്, എം.സി അംഗങ്ങളായ ഹരിലാല്‍, കബീര്‍ ചാണക്കര, സാം വര്‍ഗ്ഗീസ്, യൂസഫ് സഹീര്‍, ഷാജി ജോണ്‍, പി.ശിഹാബ് മുട്ടം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മുഖ്യ രക്ഷാധികാരി പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുട്ടം സരിഗമ ജനറല്‍ സെക്രട്ടറി കെ.ടി.പി.ഇബ്രാഹിം സ്വാഗതവും മുസ്തഫ കുറ്റിക്കോല്‍ നന്ദിയും പറഞ്ഞു. മുട്ടം സരിഗമ കലാകാരന്‍മാരുടെ ഗാനമേളയും, ഒപ്പനയും, കോല്‍ക്കളി അടക്കമുള്ള കലാപരിപാടികളും ഉണ്ടായിരുന്നു.