കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ മഴയാത്ര 15ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പത്രം തളത്തു നിന്നും ആരംഭിച്ച് ചൂരണി റോഡിലൂടെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടുത്ത് അവസാനിക്കും. ഇത്തവണ ഒയിസ്‌ക കുറ്റ്യാടി, ജെസിസ് നാദാപുരം, കുറ്റ്യാടി എം ഐ എം യു പി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന( മോസാക്ക്) എന്നിവയുമായി സഹകരിച്ചാണ് യാത്ര. ആയിരം വിദ്യാര്‍ത്ഥികളെ മാത്രമേ ഇത്തവണ പങ്കെടുപ്പിക്കുന്നുള്ളു. ഒരു സ്‌കൂളില്‍ നിന്നും പരമാവധി 50 വിദ്യാര്‍ഥികള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. വിദ്യാര്‍ത്ഥികള്‍ ഭക്ഷണം, ലഘുഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ കരുതണം. പ്ലാസ്റ്റിക് കവറുകള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണശേഷം ഉള്ള മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ തിരിച്ച് കൊണ്ടുപോകണം. പങ്കെടുക്കുന്ന സ്‌കൂളുകള്‍ ഏഴിനകം 95627 34732 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
കുറ്റ്യാടിയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണ യോഗം മുന്‍ ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനമിത്ര പുരസ്‌കാര ജേതാവ് വടയക്കണ്ടി നാരായണന്‍ അധ്യക്ഷനായി. സി.കെ രാജലക്ഷ്മി, കെ.ദിനേശന്‍, നിര്‍മ്മല ജോസഫ്, എം.ഷെഫീക്ക്, സി.എം അശോകന്‍, കെ.പി സുരേഷ്, ജമാല്‍ പാറക്കല്‍, ആഷോ സമം തുടങ്ങിയവര്‍ സംസാരിച്ചു. സെഡ് എ സല്‍മാന്‍ സ്വാഗതവും ഷൗക്കത്ത് അലി എരോത്ത് നന്ദിയും പറഞ്ഞു. ഇ.കെ സുരേഷ് കുമാര്‍ (ചെയര്‍) സെഡ് എ സല്‍മാന്‍ (കണ്‍) ആയി സ്വാഗതസംഘം രൂപീകരിച്ചു.