തലശ്ശേരി: കേന്ദ്രത്തില്‍ നരേന്ദ്ര മോദി, രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും ഇ.ഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഉപയോഗിച്ച് വേട്ടയാടുന്നു. അതേ രീതി തന്നെയാണ് കേരളത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാക്കളോട് സ്വീകരിക്കുന്നതെന്ന് അഡ്വ: സണ്ണി ജോസഫ് എം.എല്‍.എ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ്, അഴിമതി ആരോപണങ്ങള്‍ക്ക് നരേന്ദ്ര മോദിക്ക് മറുപടിയില്ല. അതേ രീതി തന്നെ പിണറായി വിജയന്‍ ഇവിടെയും അനുവര്‍ത്തിക്കുന്നു.
കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനെ പല വട്ടം കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ട സി.പി.എമ്മുകാര്‍ ഇപ്പോള്‍ അദ്ദേഹത്തെ പോലിസിനെ ഉപയോഗിച്ച് വേട്ടയാടുന്നു. ഇതിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി ചെറുത്തുതോല്‍പിക്കും.
തലശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി എം.പി അരവിന്ദാക്ഷന്‍ ചാര്‍ജ് ഏറ്റെടുക്കുന്ന ചടങ്ങ് എല്‍.എസ് പ്രഭു മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എന്‍. ജയരാജ് അധ്യക്ഷത വഹിച്ചു. വി.എ നാരായണന്‍, സജീവ് മാറോളി, അഡ്വ: സി.ടി സജിത്, അഡ്വ: ടി. ആസഫലി, കെ.പി സാജു, എം.പി അരവിന്ദാക്ഷന്‍, മണ്ണയാട് ബാലകൃഷ്ണന്‍, എം.പി അസ്സൈനാര്‍, ടി,എച്ച് നാരായണന്‍, സത്യന്‍ കേളോത്ത് എന്നിവര്‍ സംസാരിച്ചു. പി.വി.രാധാകൃഷ്ണന്‍ സ്വാഗതവും കെ.ഇ. പവിത്ര രാജ് നന്ദിയും പറഞ്ഞു.