തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം
എറണാകുളം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എം.പിയുടെ സ്വകാര്യ ബില്ലിനെതിരേ കെ.മുരളീധരന്‍ എം.പി രംഗത്ത്. പാര്‍ട്ടിയോട് ചോദിക്കാതെ ഹൈബി ഈഡന്‍ ബില്‍ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എം.പി.മാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാല്‍ എന്താവും സ്ഥിതി. ഞാന്‍ വടകരയില്‍ തലസ്ഥാനം വേണമെന്ന് പറഞ്ഞാല്‍ എന്താവും അവസ്ഥയെന്നും അദ്ദേഹം ചോദിച്ചു.
വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചര്‍ച്ചകള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. കേരളത്തിന്റൈ വടക്കേ അറ്റത്തും മധ്യകേരളത്തിലുള്ളവര്‍ക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ബില്ലില്‍ ചൂണ്ടികാട്ടുന്നത്. ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാരത്തണ്‍ സമരങ്ങള്‍ വരെ തലസ്ഥാനത്തുണ്ടായി. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബില്‍ അവതരണത്തിന് ഹൈബി ഈഡന്‍ അനുമതി തേടിയത്. സംസ്ഥാന നിലപാട് കേന്ദ്രം ആരാഞ്ഞു. ബില്ലില്‍ ശക്തമായ എതിര്‍പ്പറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.