കോഴിക്കോട്: ഡോ: അംബേദ്കറുടെ കേരള സന്ദര്‍ശനത്തിന്റെ 73ാം വാര്‍ഷിക ദിനാചരണ കണ്വന്ഷന് അംബേദ്കര്‍ ജനമഹാപരിഷത്ത് ഉത്തരമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാമിക് യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി.
1950 ജൂണ്‍ മാസത്തില്‍ നാല് ദിവസം അന്നത്തെ കേന്ദ്രമന്ത്രി ഡോ: അംബേദ്കര്‍ കേരളത്തില്‍ ഉണ്ടായിട്ടും അദ്ദേഹത്തിന്റെ സന്ദര്‍ശനം കേരള സര്‍ക്കാര്‍ രേഖകളില്‍ ഒന്നും ഉള്‍പ്പെടുത്താത്തതിലും അദ്ദേഹത്തോട് സംസ്ഥാന സര്‍ക്കാര്‍ കാണിച്ച അവഗണനയിലും കണ്വന്ഷന് ശക്തമായി പ്രതിഷേധിച്ചു. ദിനാചരണ കണ്വന്ഷന് കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്ത്തകന് പി.ടി നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി.വി ബാലന്, പുല്ലാളൂര്‍, പി.അംബിക സുനില്‍, സുബ്രഹ്മണ്യന് ഐക്കരപ്പടി, ഗോവിന്ദന് എടക്കര, സജിനി പാവണ്ടൂര്‍, ഷീബ ബാലന് കല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു.