എ. സുഗുണന്‍ സ്മാരക പുരസ്‌കാരം ടി.എസ് പരമേശ്വരന്

എ. സുഗുണന്‍ സ്മാരക പുരസ്‌കാരം ടി.എസ് പരമേശ്വരന്

തലശ്ശേരി: ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന എ. സുഗുണന്റെ സ്മരണക്കായി എഡ്വേര്‍ഡ് ബ്രണ്ണന്‍ എജുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രേഷ്ഠ അധ്യാപക പുരസ്‌കാരത്തിന് ടി.എസ് പരമേശ്വരന്‍ അര്‍ഹനായി. ബ്രണ്ണന്‍ സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനാണ്. 11,111 രൂപയും ഫലകവുമാണ് പുരസ്‌കാരം. ജൂലൈ ഏഴിന് ഉച്ചക്ക് 2.45ന് ബ്രണ്ണന്‍ സ്‌കൂള്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം. ജമുനാറാണി പുരസ്‌കാരം കൈമാറും. ട്രസ്റ്റ് ചെയര്‍മാന്‍ ആര്‍.കെ മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. അംഗങ്ങളായ പി.വി വിജയന്‍, തൂണേരി രമേശന്‍, കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *