എറണാകുളം: എന്‍.സി.പിയെ പിളര്‍ത്തി എന്‍.ഡി.എക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം. വഞ്ചനാപരമായ പ്രവര്‍ത്തിയാണ് അജിത് പവാറിന്റേത്. എന്‍.സി.പി കേരള ഘടകം ശരദ് പവാറിനൊപ്പം തന്നെ നില്‍ക്കുമെന്നും പാര്‍ട്ടിയിലെ ശക്തന്‍ ശരദ് പവാര്‍ തന്നെയെന്നും എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അജിത് പവാറിന് അധികാരമോഹമാണ്, എന്‍.സി.പി ഒരു കാരണവശാലും ബി.ജെ.പിക്കൊപ്പം സഹകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.സി.പിക്ക് മഹാരാഷ്ട്രയില്‍ 53 എം.എല്‍.എമാരാണുള്ളത്. 40 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് അജിത്ത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്. അയോഗ്യത ഒഴിവാക്കാന്‍ (ബി.ജെ.പിയില്‍ ലയിച്ചാല്‍) വേണ്ടത് 36 പേരുടെ പിന്തുണയാണ്. തന്നെ പിന്തുണക്കുന്ന എം.എല്‍.എമാരുമായി രാജ്ഭവനിലെത്തിയ അജിത്ത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു. 9 പേര്‍ മന്ത്രിമാരായും ചുമതലയേറ്റു.