തിരൂര്‍: കുട്ടികളില്‍ അടിസ്ഥാന ഭാഷാശേഷി ഉറപ്പിക്കുന്നതിനുള്ള പരിശീലനങ്ങളില്‍ സംസ്‌കൃതം, അറബി, ഉര്‍ദു ഭാഷാ വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്‌കൃത അക്കാദമിക് കൗണ്‍സില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ല ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി.ഗഫൂര്‍ ആധ്യക്ഷത വഹിച്ചു. സുധീഷ് കേശവപുരി, അനില.കെ, കൃഷ്ണനാഥ് ടി.കെ, രാധിക, പ്രസാദ്.വി എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിദ്യാലക്ഷ്മി (സെക്രട്ടറി), ശിവകുമാര്‍ ടി.എം (ജോ. സെക്രട്ടറി), സൈനുദ്ദീന്‍ (പ്രസിഡണ്ട് ), ഗഫൂര്‍ (വൈസ് പ്രസിഡണ്ട്) എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കണ്‍വീനര്‍-9497343368.