ഗൃഹോപകരണങ്ങളുടെ ആഗോള തലവനും, തുടര്‍ച്ചയായ 14 വര്‍ഷമായി പ്രധാന ഉപകരണങ്ങളുടെ ലോകത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡുമായ ഹയര്‍ അപ്ലയന്‍സസ് ഇന്ത്യ (ഹയര്‍ ഇന്ത്യ) പൂനെ രഞ്ജന്‍ഗോണിലെ തങ്ങളുടെ അത്യാധുനിക ഡീപ് ഫ്രീസര്‍ നിര്‍മ്മാണ യൂണിറ്റിനു ഐ.എസ്.ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി അറിയിച്ചു.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബി.ഐ.എസ്) നല്‍കുന്ന സര്‍ട്ടിഫിക്കേഷന്‍, ഈ സൗകര്യത്തില്‍ നിര്‍മ്മിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും സുരക്ഷിതത്വം, ഈട്, പ്രകടനം എന്നിവയുടെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെന്ന് സാധൂകരിക്കുന്നു. ഇന്‍ഡസ്ട്രിയിലെ തന്നെ കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിനു പേര് കേട്ട ഹയര്‍ 5 സ്റ്റാര്‍ റേറ്റിംഗ് മെഷീനുകള്‍ക്ക് ഊര്‍ജ്ജ കാര്യക്ഷമതയിലും വിശ്വാസ്യതയിലും ബി.ഇ.ഇ (ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി) അംഗീകാരവും ലഭിച്ചിട്ടുണ്ട്.
‘പൂനെയിലെ രഞ്ജന്‍ഗാവിലുള്ള ഞങ്ങളുടെ നിര്‍മ്മാണ യൂണിറ്റിന് ഐ.എസ്.ഐ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഉപഭോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന ഉയര്‍ന്ന നിലവാരമുള്ള വീട്ടുപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഈ സര്‍ട്ടിഫിക്കേഷന്‍, സുരക്ഷ, ഈട്, എന്നിവയ്ക്കുള്ള ഹയറിന്റെ സമര്‍പ്പണത്തെ ശക്തിപ്പെടുത്തുന്നു’. ഐ.എസ്.ഐ സര്‍ട്ടിഫിക്കേഷന്‍ നേടിയതില്‍ ഹയര്‍ ഇന്ത്യ പ്രസിഡന്റ് സതീഷ് എന്‍.എസ് സന്തുഷ്ടി പ്രകടിപ്പിച്ചു.
ഹയറിന്റെ ഡീപ് ഫ്രീസര്‍ സീരീസ് എച്.ടി ഹോമില്‍ നിന്നുള്ളതാണ്. ഹാര്‍ഡ് ടോപ്പ് ഹോം സെഗ്മെന്റ് (148788 ലിറ്റര്‍), എച്ച്.ടി കൊമേഴ്‌സ്യല്‍, ഗ്ലാസ് ടോപ്പ് (300500 ലിറ്റര്‍), കോംബോ ചെസ്റ്റ് ഫ്രീസര്‍, വി.സി കൂളര്‍, വെര്‍ട്ടിക്കല്‍ ഫ്രീസര്‍, വൈന്‍ ചില്ലര്‍ എന്നീ 5-സ്റ്റാര്‍ എനര്‍ജി-റേറ്റഡ് മെഷീനുകള്‍ പ്രകടനത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നൂതന സാങ്കേതികവിദ്യകളും സവിശേഷതകളും ഉള്‍പ്പെടുത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുന്നതിനെ സഹായിക്കും. പ്രാദേശിക ഉല്‍പ്പാദനത്തിലും ഐ.എസ്.ഐ സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിലും ഹയറിന്റെ പ്രതിബദ്ധത ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും സ്വാശ്രയത്വം വളര്‍ത്തുകയും ചെയ്യുന്ന ‘മേക്ക് ഇന്‍ ഇന്ത്യ’ സംരംഭവുമായി യോജിച്ചു പോകുന്നു. ഒരു ലോകോത്തര നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുകയും ഐ.എസ്.ഐ സര്‍ട്ടിഫിക്കേഷന്‍ നേടുകയും ചെയ്യുന്നതിലൂടെ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ഗൃഹോപകരണങ്ങള്‍ നല്‍കിക്കൊണ്ട് ഇന്ത്യന്‍ സമ്പദവ്യവസ്ഥയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഹയര്‍ സംഭാവന ചെയ്യുന്നു.