അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അറസ്റ്റിന് ഒരുങ്ങി പോലീസ്. രണ്ടാഴ്ചയായി ഷാജന്‍ ഒളിവിലാണ്. ഇയാളുടെ ഫോണും സ്വിച്ച് ഓഫാണ്. ഷാജന്‍ സ്‌കറിയ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഷാജന്‍ പോകാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഷാജനെതിരെ എസ്.സി, എസ്.ടി പീഡന നിരോധന നിയമം നിലനില്‍ക്കുമെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഷാജന്റേത് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനമല്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.