വ്യാജരേഖാ കേസില്‍ കെ. വിദ്യക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ്. കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യക്കെതിരെ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസിന്റെ നടപടി.
കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും. പോലീസ് സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. നേരത്തെ കേസില്‍ വിദ്യക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.