റോട്ടറി കാലിക്കറ്റ് സണ്‍റൈസ് ഭാരവാഹികള്‍ ചുമതലയേറ്റു

റോട്ടറി കാലിക്കറ്റ് സണ്‍റൈസ് ഭാരവാഹികള്‍ ചുമതലയേറ്റു

കോഴിക്കോട് : റോട്ടറി കാലിക്കറ്റ് സണ്‍റൈസ് 2023-24 വര്‍ഷത്തെ ഭാരവാഹികള്‍ ചുമതലയേറ്റു. മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ മുന്‍ റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍മാരായ ഡോ: രാജേഷ് സുഭാഷ്, ശ്രീധരന്‍ നമ്പ്യാര്‍ എന്നിവര്‍ വിശിഷ്ടാ തിഥികള്‍ ആയി. ചടങ്ങില്‍ എഞ്ചിനീയര്‍ ആനന്ദമണി അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി ധനേഷ് .സി വേണുഗോപാല്‍ (പ്രസിഡന്റ്) , ആര്‍ക്കിടെക്റ്റ് നൗഫല്‍ സി. ഹാഷിം(വൈസ് പ്രസിഡന്റ്), റിനേഷ് .കെ (സെക്രട്ടറി), സജീഷ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി), സൈജു ലാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

ചടങ്ങില്‍ വിവിധ സേവന മേഖലകളിലായി 12 ഓളം പദ്ധതികള്‍ക്കു തുടക്കം കുറിച്ചു. നിയുക്ത പ്രസിഡണ്ട് ഇബ്രാഹിം പാലശ്ശേരി സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് ഗവര്‍ണര്‍ അന്‍സുരാജ് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. റോട്ടറി ജില്ലാ ഭാരവാഹികളായ വിജയ് ലുല്ല, അനില്‍കുമാര്‍, ഉദയഭാനു, അഡ്വ. വി.പി രാധാകൃഷ്ണന്‍, ഡോ:ദീഷ്മ രാജേഷ് എന്നിവര്‍ സംസാരിച്ചു. റാഫി പി. ദേവസ്യ (പ്രസിഡന്റ് കാലിക്കറ്റ് ചേമ്പര്‍), സരിത റിജു (പ്രസിഡന്റ് ബി.എന്‍ .ഐ), സുജിത്ത്കുമാര്‍ (പ്രസിഡന്റ് കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *