യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടം കിട്ടും: സുധാകരന്‍

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടം കിട്ടും: സുധാകരന്‍

തട്ടിപ്പ് കേസില്‍ തന്നെ പ്രതിയാക്കാനാകുമെങ്കിലും ശിക്ഷിക്കാനാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. തന്നെ ദുര്‍ബലനാക്കാമെന്ന് പിണറായി വിചാരിച്ചെങ്കില്‍ അത് സ്വപ്നം മാത്രമാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ എല്ലാ അഴിമതി കേസുകളും അന്വേഷിക്കുമെന്നും പിണറായി വിജയന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇടമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

നിരവധി തവണ മരണത്തെ മുഖാമുഖം കണ്ട് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ആത്മധൈര്യം സുധാകരന് ഉണ്ടെങ്കില്‍ ശിഷ്ടജീവിതവും അതിന്റെ പലമടങ്ങ് കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് മനക്കരുത്തുണ്ട്. ഇമ്പാച്ചി കാട്ടിയൊന്നും എന്നെ പേടിപ്പിക്കാന്‍ പിണറായി വിജയന്‍ നോക്കേണ്ട. നിങ്ങള്‍ക്ക് എന്നെ കേസിലെ പ്രതിയാക്കാം. പക്ഷേ ശിക്ഷിക്കാന്‍ സാധിക്കില്ല. കാരണം ശിക്ഷിക്കുന്നത് കോടതിയാണ്. ഇവിടെ നീതിയും ന്യായവും ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോന്‍സണ്‍ മാവുങ്കലിന്റെ പോക്സോ കേസില്‍ എന്നെ ബന്ധിപ്പിക്കാന്‍ നോക്കി. സഖാവ് ഗോവിന്ദന്‍ മാഷ്, മാഷല്ല സഖാവ് ഗോവിന്ദന്‍. അയാളെ ഞാന്‍ ഗോവിന്ദന്‍ മാഷ് എന്നാണ് വിളിച്ചിട്ടുള്ളത്. മാഷല്ല, പ്യൂണാകാന്‍ പോലുമുള്ള യോഗ്യത അയാള്‍ക്കില്ലെന്ന് ബോധ്യമായി. ഒരു പാര്‍ട്ടിയുടെ സെക്രട്ടറിയല്ലേ. കുറച്ച് മാന്യതയും അന്തസ്സും വേണ്ടെയെന്നും സുധാകരന്‍ ചോദിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *