മോദിയും പുതിനും ഫോൺ സംഭാഷണം; യുക്രൈൻ യുദ്ധം, വാ​ഗ്നർ അട്ടിമറി നീക്കം എന്നിവ ചർച്ചയായി

മോദിയും പുതിനും ഫോൺ സംഭാഷണം; യുക്രൈൻ യുദ്ധം, വാ​ഗ്നർ അട്ടിമറി നീക്കം എന്നിവ ചർച്ചയായി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുതിനും തമ്മിൽ ഫോൺ സംഭാഷണം നടത്തി. യുക്രൈൻ യുദ്ധം, റഷ്യയിൽ വാഗ്നർ കൂലിപ്പട്ടാളം നടത്തിയ അട്ടിമറിനീക്കം പരിഹരിച്ചത് സംബന്ധിച്ച വിഷയങ്ങൾ എന്നിവ പുതിൻ മോദിയുമായി ചർച്ച ചെയ്തുവെന്ന് റഷ്യ വാർത്താകുറിപ്പിൽ അറിയിച്ചു.

വാഗ്നർ ഗ്രൂപ്പിന്റെ അട്ടിമറി നീക്കത്തിൽ ക്രമസമാധാന പാലനത്തിനും രാജ്യത്തിന്റെ സുസ്ഥിരതയ്ക്കും പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി റഷ്യൻ ഭരണകൂടം സ്വീകരിച്ച നടപടികളിൽ മോദി പിന്തുണ വാ​ഗ്ദാനം ചെയ്തതായി ക്രെംലിൻ വ്യക്തമാക്കി.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിലെ പുരോ​ഗതി ഇരുവരും വിലയിരുത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ച് പുതിൻ മോദിയെ ധരിപ്പിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
.

Share

Leave a Reply

Your email address will not be published. Required fields are marked *