മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് തീപിടിച്ചു; 25 പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് തീപിടിച്ചു; 25 പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസിന് തീപിടിച്ച് 25 പേര്‍ മരിച്ചു. ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസാണ് തീപിടിച്ചത്. സമൃദ്ധി എക്സ്പ്രസ് ഹൈവേയിലാണ് അപകടം. എട്ട് പേര്‍ക്ക് പരുക്കേറ്റു. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

33 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്. വാതിലുകളുള്ള വശത്തേക്കാണ് ബസ് മറിഞ്ഞത്. ഇതിനാല്‍ തന്നെ ആളുകള്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങിപ്പോകുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *