കോഴിക്കോട്: പ്രോബ്യൂട്ടിമാസ്റ്റേഴ്സ് യൂണിസെക്സ് സലൂണ്‍ & പെര്‍മനന്റ് മേക്കപ്പ് സ്റ്റുഡിയോ നാളെ കാലത്ത് 10 മണിക്ക് ചെറൂട്ടിറോഡിലുള്ള കല്ലിക്കുന്നേല്‍ ആര്‍ക്കേഡില്‍ ( നിയര്‍ ഗാന്ധി പാര്‍ക്ക് ) ബിസിനസ്സ് നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഡോ. എ.എം ഷെരീഫ്, ഷിജു ചേമ്പ്ര എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുമെന്ന് പെര്‍മനന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സനഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാവിധ ബ്യൂട്ടിപാര്‍ലര്‍ സര്‍വ്വീസുകള്‍ക്ക് പുറമെ മൈക്രോ ബ്ലാഡിംഗ്, ലിപ് ബ്ലഷ്, ഐലാഷ് എക്സ്റ്റന്‍ഷന്‍, നെയില്‍ ആര്‍ട്ട്, ഐലാഷ് ലിഫ്റ്റിംഗ് ആന്റ് ടിന്റിംഗ് തുടങ്ങിയ സൗന്ദര്യ സേവനങ്ങളും ഇവിടെ ലഭ്യമാണ്. ഹൈഡ്രോ ഫേഷ്യല്‍, ബീബീ ഗ്ലോ, കൊറിയന്‍ ഫേഷ്യല്‍ എന്നീ സേവനങ്ങളും ലഭിക്കും. ജപ്പാന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇനാജിക്ക് കെങ്കന്‍ വാട്ടര്‍ ഉപയോഗപ്പെടുത്തുന്ന നഗരത്തിലെ ആദ്യ ബ്യൂട്ടി പാര്‍ലറാണിത്. ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്ത മെഷിനാണ് ഇതിന് ഉപയോഗിക്കുന്നത്. മെഷീനില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്ന ആല്‍ക്കലൈന്‍ ആന്റ് അയോണൈഡ്സ് വാട്ടര്‍ ആരോഗ്യസമ്പുഷ്ടമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. പ്രതിമാസം 2500 രൂപ നല്‍കിയാല്‍ ദിവസേന 5 ലിറ്റര്‍ കെങ്കന്‍ വാട്ടര്‍ ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ തവാബ്ഷാ, നിധീഷ്.എം എന്നിവരും പങ്കെടുത്തു.