പത്തനംതിട്ട ഇലന്തൂരില്‍ ആറ് പേരെ കടിച്ച തെരുവ് നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. മഞ്ചാടിയിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ശരീരം പഞ്ചായത്ത് വാഹനത്തില്‍ തിരുവല്ല മഞ്ഞാടിയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലെത്തിച്ചാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച കടിയേറ്റ തോമസ് തലപ്പായിലിന്റെ വീട്ടിലെ വളര്‍ത്ത് നായക്കും കടിയേറ്റിട്ടുണ്ട്
വെള്ളിയാഴ്ച രാവിലെയാണ് നായയെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇലന്തൂര്‍ പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗിരിജ നെടുമ്പുറത്ത്, ഉണ്ണികൃഷ്ണന്‍ നെടുമ്പുറത്ത്, ഇലന്തൂര്‍ ചന്തയില്‍ കട നടത്തുന്ന സി.എം തോമസ് തലപ്പായില്‍, ഇലന്തൂര്‍ ചന്തയില്‍ തയ്യല്‍ കട നടത്തുന്ന ഓമന പൂവത്തൂര്‍ അടിമുറിയില്‍, ജലജ, അമല്‍ എന്നിവര്‍ക്കാണ് വ്യാഴാഴ്ച നായയുടെ കടിയേറ്റത്.