കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിയമമനുസരിച്ച് ടോട്ടല്‍സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കരുത്, പദ്ധതി കെ.എസ്.ഇ.ബി വഴി നടപ്പാക്കുക, ജനങ്ങള്‍ക്ക് ബാധ്യതയുണ്ടാക്കുന്ന തീരുമാനങ്ങളില്‍ നിന്ന് കെ.എസ്.ഇ.ബി മാനേജ്‌മെന്റ് പിന്‍വാങ്ങുക, കെ.എസ്.ഇ.ബിക്കും ജീവനകാര്‍ക്കുമെതിരായ വ്യാജപ്രചരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നാഷണല്‍ കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എന്‍ജിനിയേഴ്‌സ് സംഘടിപ്പിക്കുന്ന സമര ജാഥ 3 ന് തിങ്കള്‍ കാലത്ത് 9.30ന് വടകരയില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജിജി.പി ആണ് ജാഥ ക്യാപ്റ്റന്‍, രതീഷ് കുമാര്‍.കെ വൈസ് ക്യാപ്റ്റനും, പ്രമോദ്.പി.കെ മാനേജറുമാണ്. അക്ബര്‍ എം.എം, ഇസ്മയില്‍.എം, സജിത്ത് കുമാര്‍.എ, ഗോപകുമാര്‍ സി.എം, സുധീര്‍. എ, ശശീന്ദ്രന്‍ വി.കെ, ശിവദാസന്‍. ഒ എന്നിവരാണ് ജാഥാംഗങ്ങള്‍. ജാഥ 5 ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റില്‍ നടക്കുന്ന പരിപാടിയില്‍ സമാപിക്കും. ഒ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ.എം.ജി സുരേഷ് കുമാര്‍, ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് രാജീവന്‍.എ, എ. ഐ.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി പി.കെ നാസര്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ മനോജ്.ഇ, പ്രമോദ്.പി.കെ, രഘുനാഥ്.സി, ഷംസുദ്ദീന്‍.പി എന്നിവര്‍ പങ്കെടുത്തു.