ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം; ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റെന്ന് സുപ്രീം കോടതി

ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം; ഗുജറാത്ത് ഹൈക്കോടതി നടപടി തെറ്റെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙ 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് ഇടക്കാല ജാമ്യം. സുപ്രീം കോടതി മൂന്നംഗം ബെഞ്ചാണ് 7 ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ടീസ്റ്റയ്ക്ക് ജാമ്യം നൽകുന്നതിൽ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് ഹർജി മൂന്നംഗ ബെഞ്ചിലേക്ക് മാറ്റിയത്. കേസ് രാത്രി തന്നെ പുതിയ ബെഞ്ച് പരിഗണിക്കണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ശനിയാഴ്ച ടീസ്റ്റയുടെ ജാമ്യാപേക്ഷ ​ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ടീസ്റ്റയോട് എത്രയും വേ​ഗം കീഴടങ്ങാനും കോടതി നിർദേശിച്ചു. കീഴടങ്ങാൻ 30 ദിവസത്തെ സാവകാശം ചോദിച്ചെങ്കിലും ജസ്റ്റിസ് നിർസാർ ദേശായി അത് നിരസിച്ചു. ഇതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

അതേസമയം ടീസ്റ്റയ്ക്ക് ഇടക്കാല ജാമ്യം അനുവദിക്കാത്ത ഹൈക്കോടതി നടപടി തെറ്റാണെന്ന് മൂന്നംഗം ബെഞ്ച് നിരീക്ഷിച്ചു. ഗുജറാത്ത് ഹൈക്കോടതി നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ബെഞ്ച് പരാമർശിക്കുകയുണ്ടായി.

സുപ്രീം കോടതി രണ്ടംഗ ബെഞ്ചിൽ ജസ്റ്റിസ് അഭയ് എസ്.ഓക്ക, ടീസ്റ്റയ്ക്ക് ജാമ്യം നൽകാമെന്ന് പറഞ്ഞപ്പോൾ ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര വിയോജിച്ചു. ഇതോടെ മൂന്നംഗ ബെഞ്ചിന് കൈമാറുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *