മാഹി: കഴിഞ്ഞ 17 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഫോര്‍ പെയിന്‍ & പാലിയേറ്റിവ് കെയര്‍ എന്ന ജീവകാരുണ്യ സംഘടനയുടെ ഓഫീസ് പള്ളൂരില്‍ നിന്നും ചാലക്കര ശ്രീനാരായണ മഠത്തിനോടുബന്ധിച്ചുള്ള ആവിക്കല്‍ ചന്ദ്രന്‍ സ്മാരക കെട്ടിട സമുച്ഛയത്തിലേക്ക് മാറി.
നിലവില്‍ ഫിസിയോതെറാപ്പി സെന്റര്‍ പ്രവര്‍ത്തിക്കുന്ന ഹാളിന്റെ ഒന്നാം നിലയിലേക്ക് മാറിയ ഓഫീസിന്റെ ഉദ്ഘാടനം പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും മുന്‍ എം.എല്‍.എയുമായ ഡോ: വി. രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. പ്രസിഡണ്ട് എം.പി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എ. ദാമോദരന്‍, കീഴന്തൂര്‍ പത്മനാഭന്‍, ചാലക്കര പുരുഷു എന്നിവര്‍ സംസാരിച്ചു. എന്‍. ഹരിദാസന്‍ മാസ്റ്റര്‍ സ്വാഗതവും, കെ. വത്സകുമാര്‍ നന്ദിയും പറഞ്ഞു.