സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് പിന്‍വലിച്ചത് അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

സെന്തില്‍ ബാലാജിയെ പുറത്താക്കിയ ഉത്തരവ് പിന്‍വലിച്ചത് അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ നടപടി നാടകീയമായി മരവിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന്. ഗവര്‍ണര്‍ രവി ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി സ്റ്റാലിന് സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് അയച്ചത്്. മന്ത്രിയെ പുറത്താക്കിയതായി രാത്രി ഏഴു മണിക്ക് വാര്‍ത്താക്കുറിപ്പ് ഇറക്കിയ രാജ്ഭവന്‍, പിന്നീട് 4 മണിക്കൂറിനു ശേഷം മുഖ്യമന്ത്രിക്ക് പുതിയ കത്ത് അയക്കുകയായിരുന്നു.

ഗവര്‍ണര്‍ ആറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടിയെന്നും, മറുപടി കിട്ടും വരെ ആദ്യ ഉത്തരവ് മരവിപ്പിക്കുന്നുവെന്നും ആണ് രണ്ടാമത്തെ കത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കിയത്. രണ്ടാമത്തെ കത്ത് അഞ്ച് പേജുള്ളതാണെന്നും വിവരമുണ്ട്. ഗവര്‍ണര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള കത്തിന് പിന്നാലെ എം.കെ സ്റ്റാലിന്‍ അറിയിച്ചിരുന്നു. ബാലാജി തുടരുന്നത് ഭരണഘടനാ സ്തംഭനത്തിന് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് ഡി.എം.കെ നേതാക്കള്‍ യോഗം ചേരും. തുടര്‍ന്ന് ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് വിവരം. കേന്ദ്രസര്‍ക്കാരിനെതിരെയും ബി.ജെ.പിക്കെതിരെയും സംസ്ഥാനത്ത് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചെന്നൈയടക്കം നിരവധി പ്രദേശങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *