കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ ഫുട്‌ബോള്‍ കോച്ച് സി.പി.എം ഉസ്മാന്‍ കോയയുടെ 50 വര്‍ഷത്തെ കായിക ജീവിതത്തെ ആസ്പദമാക്കി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എക്‌സ് ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ (സി.യു.ഇ.എഫ്.എ) പ്രസിദ്ധീകരിക്കുന്ന ‘സുകൃതം- കോച്ചിന്റെ ജീവിത പാത’ പുസ്തകത്തിന്റെ പ്രകാശനം ജൂലൈ രണ്ടിന് വൈകീട്ട് നാല് മണിക്ക് ഫ്രാന്‍സിസ് റോഡിലെ ന്യൂകാസ്റ്റില്‍ ഹാളില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.പി.എം ഉസ്മാന്‍ കോയയുടെ നേതൃത്വത്തില്‍ ഏഴുതവണ അശുതേഷ് മുഖര്‍ജി ഷീല്‍ഡ് നേടാനും ഏഴ് തവണ റണ്ണറപ്പാകാനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കഴിഞ്ഞു. ഓള്‍ ഇന്റര്‍ യൂണിവഴേ്‌സിറ്റി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഏഴ് തവണ മൂന്നാം സ്ഥാനത്തെത്തിയതും സി.പി.എം ഉസ്മാന്‍ കോയ ഉള്ളപ്പോഴായിരുന്നു. അദ്ദേഹത്തിന്റെ പരിശീലനം ലഭിച്ച 18 അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളും നിരവധി സംസ്ഥാന-ദേശീയ ഫുട്‌ബോള്‍ താരങ്ങളുമുണ്ട്. 41 ചാപ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്ന പുസ്‌കത്തിലെ ഓരോ ചാപ്റ്ററുകളും എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ ട്രെയിനികളും പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകരുമാണ്.
ജൂലൈ രണ്ടിന് നടക്കുന്ന ചടങ്ങ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡോ.എം.കെ മുനീര്‍ എം.എല്‍.എ, പി.കെ ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ അഹമ്മദിന് കൈമാറി പുസ്തകം പ്രകാശനം ചെയ്യും. സി.യു.ഇ.എഫ്.എ വൈസ് പ്രസിഡന്റ് കെ.പി സേതുമാധവന്‍ അധ്യക്ഷത വഹിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ മുഖ്യപ്രഭാഷണം നടത്തും. റെസി.എഡിറ്റര്‍ (റിട്ട.) കെ.അബൂബക്കര്‍ ബുക്ക് പ്രസന്റേഷന്‍ നടത്തും. മുഹമ്മദ് കോയ പി.പി (ബുക്ക് എഡിറ്റര്‍), കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും സി.യു.ഇ.എഫ്.എ മെമ്പറുമായ ഷറഫ് അലി.യു എന്നിവരെ ചടങ്ങില്‍ ആദരിക്കും. കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.രഘുനാഥ് , കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ സക്കീര്‍ ഹുസൈന്‍ വി.പി, മാധ്യമപ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് സക്കീര്‍.പി, സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപറമ്പ് എന്നിവര്‍ ആശംസകള്‍ നേരും. സി.യു.ഇ.എഫ്.എ സെക്രട്ടറി വിക്റ്റര്‍ മഞ്ഞില സ്വാഗതവും സി.പി.എം ഉസ്മാന്‍കോയ നന്ദിയും പറയും. വാര്‍ത്താസമ്മേളനത്തില്‍ സേതുമാധവന്‍ കെ.പി, ഉമ്മര്‍.സി, അഷ്‌റഫ് കോയന്‍കോ, അബ്ദുറഹിമാന്‍ സി.സി, രാമചന്ദ്രന്‍.പി എന്നിവര്‍ പങ്കെടുത്തു.