മോണ്ടറി: മെക്സിക്കോയിലെ മോണ്ടറിയിൽ സിപ്‌ലൈനിൽ നിന്ന് 40 അടി താഴ്ചയിലേക്ക് വീണ് ആറ് വയസുകാരൻ. ജൂൺ 25 ന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പാർക്ക് ഫുണ്ടിഡോരയുടെ ആമസോണിയൻ എക്‌സ്പഡീഷനിലാണ് അപകടം സംഭവിച്ചത്. എങ്കിലും ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. 40 അടി താഴെയുള്ള പൂളിലേക്കാണ് കുട്ടി വീണത്. അവിടെ നിന്നും ഒരു വിനോദ സഞ്ചാരി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് കുട്ടിയുടെ സഹോദരൻ പറഞ്ഞു. പാർക്കിലെ ജീവനക്കാരുടെ പരിശീലനക്കുറവാണ് അപകട കാരണമെന്ന് ആളുകൾ കുറ്റപ്പെടുത്തി. സംഭവത്തെ തുടർന്ന് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡുകൾ താൽക്കാലികമായി നിർത്തിവച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
🇲🇽 • A six-year-old boy falls from a height of 12 meters while on a ropes rack at Fundidora Park in Monterrey, Mexico pic.twitter.com/DAysWyikiA
— Around the world (@1Around_theworl) June 26, 2023