ഷാരൂഖ് ഖാന്റെ ജവാൻ ; മ്യൂസിക് റൈറ്റ് വിറ്റുപോയത് 36 കോടി രൂപയ്ക്ക്

ഷാരൂഖ് ഖാന്റെ ജവാൻ ; മ്യൂസിക് റൈറ്റ് വിറ്റുപോയത് 36 കോടി രൂപയ്ക്ക്

ഇന്ത്യയിലാകമാനമുള്ള സിനിമാ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാവുന്ന ജവാൻ. നിരവധി തമിഴ് തമിഴ് മാസ്സ് സൂപ്പർഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ആറ്റ്ലീ ആദ്യമായി ഒരുക്കുന്ന ഹിന്ദി ചിത്രമാണ് ജവാൻ.
‘ജവാന്റെ’ മ്യൂസിക് അവകാശം റെക്കോർഡ് വിലയായ 36 കോടി രൂപക്ക് ടി സീരീസ് സ്വന്തമാക്കിയതാണ് ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാർത്ത.

റെഡ് ചില്ലീസ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ജവാൻ ഈ വർഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളിൽ ഒന്നാണ്.

ഒരു വമ്പൻ ആക്ഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വലിയ താരനിര തന്നെയാണുള്ളത്. നയൻ താരയാണ് ചിത്രത്തിലെ നായിക.

ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരങ്ങൾ. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോൺ, വിജയ്, സഞ്ജയ് ദത്ത് എന്നിവർ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേർന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *