റിവാഡ് അക്കാദമി ലോഞ്ചിങ്ങും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും രണ്ടിന്

റിവാഡ് അക്കാദമി ലോഞ്ചിങ്ങും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും രണ്ടിന്

കോഴിക്കോട്: കേരള നദുവത്തുല്‍ മുജാഹിദിന്റെ യുവഘടകമായ ഐ.എസ്.എമ്മിന് കീഴില്‍ 2019 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഭിന്നശേഷി കൂട്ടായ്മയായ റിവാര്‍ഡ് ഫൗണ്ടേഷ(റിഹാബിലിറ്റേഷന്‍ എജ്യുക്കേഷന്‍ ആന്റ് വെല്‍വെയര്‍ ആക്റ്റിവിറ്റീസ് ഫോര്‍ ഡിഫറന്റ്‌ലി ഏബിള്‍ഡ്)ന്റെ നിവീന സംരംഭമായ റിവാഡ് അക്കാദമിയുടെ ലോഞ്ചിങ്ങും ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ജൂലൈ രണ്ടിന് ഉച്ചക്ക് രണ്ട് മണിക്ക് കെ.പി കേശവന്‍ഹാളില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങ് സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയാഡാളി ഉദ്ഘാടനം ചെയ്യും.

കേരള നദുവത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി മുഖ്യാതിഥിയായിരിക്കും. കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാപ്രസിഡന്റ് സി.മരക്കാര്‍കുട്ടി, റിവാഡ് സംസ്ഥാന പ്രസിഡന്റ് ഷബീര്‍ കൊടിയത്തൂര്‍, ഇ.സി.ജി.സി ട്രെയിനര്‍ ഷബീര്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കെടുക്കും. ഭിന്നശേഷിക്കാരെ കുറിച്ചുള്ളതും ഭിന്നശേഷിക്കാരില്‍ നിന്നുള്ളതുമായ ഗവേഷണ സംരംഭങ്ങളെ പിന്തുണയ്ക്കുന്ന റിവാഡിന്റെ ഒരു സംരംഭമാണ് റിവാഡ് അക്കാദമി. മൂന്ന് ഘട്ടങ്ങളിലായി വികസിക്കുന്ന പദ്ധതിയുടെ ഏറ്റവും പ്രധാന ലക്ഷ്യം ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ജേണല്‍ പ്രസിദ്ധീകരിക്കുക എന്നതാണെന്നവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ റിവാഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് ഷബീര്‍ കൊടിയത്തൂര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ശുഐബ് പറമ്പില്‍പീടിക, റിവാഡ് അക്കാദമി ചെയര്‍മാന്‍ ജൈസല്‍ പരപ്പനങ്ങാടി, റിവാഡ് ഫൗണ്ടേഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ അസീസ് ചേളാരി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *