മോഹൻലാലിന്റെ പാൻ ഇന്ത്യ ചിത്രം നിർമിക്കാൻ എക്ത കപൂറും

മോഹൻലാലിന്റെ പാൻ ഇന്ത്യ ചിത്രം നിർമിക്കാൻ എക്ത കപൂറും

മോഹന്‍ലാല്‍ നായകനാകുന്ന ‘ഋഷഭ’ എന്ന പാൻ ഇന്ത്യ ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാവാൻ എക്ത കപൂറും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഒരുങ്ങുക. നന്ദ കിഷോറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ യഷ് രാജ് ഫിലിംസിന്റെ ഓഫീസില്‍വച്ച് ഏക്ത കപൂറുമായി മോഹന്‍ലാല്‍ കൂടികാഴ്ച നടത്തി. ഓഫീസിന് മുന്നില്‍ മോഹന്‍ലാല്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഏക്ത കപൂറിനൊപ്പം എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവരും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്.

apoo

Share

Leave a Reply

Your email address will not be published. Required fields are marked *