‘മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് കിംഗ് ഓഫ് കൊത്ത’

‘മലയാള സിനിമയില്‍ ചരിത്രം സൃഷ്ടിച്ച് കിംഗ് ഓഫ് കൊത്ത’

ഒമ്പത് മില്യണ്‍ കാഴ്ചക്കാരുമായി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് ടീസര്‍ ട്രെന്‍ഡിങില്‍ ഒന്നാമത്

കിംഗ് ഓഫ് കൊത്തയുടെ മെഗാ ടീസര്‍ തരംഗമായതിനു പിന്നാലെ മുന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥ ആക്കി മാറ്റുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ടീസര്‍ റിലീസ് ചെയ്തു 12 മണിക്കൂറിനുള്ളില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ കാഴ്ചക്കാരായെത്തിയ സിനിമയുടെ റെക്കോര്‍ഡ് ബ്രെക്‌ചെയ്തു അജയ്യനായി കൊത്തയിലെ രാജാവ് യൂട്യൂബ് ട്രന്‍ഡിങ് ലിസ്റ്റിലും ഒന്നാമതായി ഇപ്പോഴും തുടരുകയാണ്. ചിത്രത്തിന്റെ ടീസറിനു വന്‍ വരവേല്‍പ്പ് ആണ് പ്രേക്ഷകര്‍ നല്‍കിയത്. തുടക്കത്തില്‍ ടീസറിലൂടെ ഒരു സ്പാര്‍ക് നല്‍കിയ ടീം ഗംഭീര പ്രൊമോഷന്‍ പരിപാടികള്‍ക്കാണ് തുടക്കം നല്‍കിയിരിക്കുന്നത്. 96 ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞ ടീസര്‍ ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തു അജയ്യനായി നിലകൊള്ളുന്നു.

പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യാ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വാടാ ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലേക്കെത്തുന്നത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം: നിമീഷ് രവി, സംഗീത സംവിധാനം : ജേക്‌സ് ബിജോയ് ,ഷാന്‍ റഹ്‌മാന്‍, ആക്ഷന്‍: രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍.ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് , മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറര്‍ ഫിലിംസ്, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *