മണിപ്പൂരില്‍ തുടരുന്ന രാഹുല്‍ ഗാന്ധി മെയ്തി വിഭാഗങ്ങളുടെ ക്യാമ്പുകള്‍ ഇന്ന് സന്ദര്‍ശിക്കും. റോഡ് മാര്‍ഗം പോകാനാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ടെങ്കിലും യാത്ര മാറ്റില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇന്നലെ ബിഷ്ണുപൂരിലെ മെയ്തി വിഭാഗത്തിന്റെ രണ്ട് ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ തീരുമാനിച്ചിരുന്നു. ഇന്നലെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സന്ദര്‍ശനം ഇന്നത്തേക്ക് മാറ്റിയത്.
നാഗ അടക്കമുള്ള 17 പൗര സമൂഹവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. അതേസമയം സംഘര്‍ഷ സാഹചര്യവും സുരക്ഷാ വെല്ലുവിളികളും ചൂണ്ടിക്കാട്ടി ഈ മേഖലകളിലേക്ക് പോകുന്നതില്‍ നിന്നും രാഹുല്‍ ഗാന്ധിയെ പോലീസ് വിലക്കി. റോഡ് മാര്‍ഗം പോകാനാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്. എന്നാല്‍ വ്യോമമാര്‍ഗം പോയാല്‍ മതിയെന്നാണ് പോലീസിന്റെ നിര്‍ദേശം.