മണിപ്പൂരില്‍ സന്ദര്‍ശനം തുടരുന്ന രാഹുല്‍ ഗാന്ധി മൊയ് രാംഗിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെ ഇംഫാലില്‍ നിന്ന് ഹെലികോപ്റ്ററിലാണ് രാഹുല്‍ മൊയ് രാംഗിലെത്തിയത്. നേരത്തെ റോഡ് മാര്‍ഗം പോകാനായിരുന്നു പദ്ധതിയെങ്കിലും പോലീസ് തടഞ്ഞതോടെ ഹെലികോപ്റ്ററിലാണ് യാത്ര ചെയ്തത്.
തന്റേത് രാഷ്ട്രീയ യാത്രയല്ലെന്നും സമാധാന യാത്രയാണെന്നും രാഹുല്‍ പറഞ്ഞു. കെ.സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. റോഡ് മാര്‍ഗം പുറപ്പെടാന്‍ അനുമതി ലഭിച്ചില്ലെന്നും സര്‍ക്കാര്‍ ഇല്ലെന്നതാണ് മണിപ്പൂര്‍ നേരിടുന്ന പ്രതിസന്ധിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.