പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗിലെ 2022-23 സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കാരം പിഎസ്ജി താരമായിരുന്ന ലയണൽ മെസ്സിക്ക്. ബെൻഫിക്കയ്‌ക്കെതിരേ നേടിയ മനോഹരമായ ഗോളാണ് പുരസ്‌കാരത്തിന് അർഹമായത്.
മാഞ്ചെസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ട്, ബെൻഫിക്കയുടെ അലെഹാൻഡ്രോ ഗ്രിമാൾഡോ എന്നിവരെ മറികടന്നാണ് മെസ്സിയുടെ നേട്ടം. യൂറോപ്പ് വിട്ട് യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബ്ബ് ഇന്റർ മയാമിയിലേക്ക് പോകാൻ ഒരുങ്ങുകയാണ് മെസ്സി .