കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനായി റണ്‍വേയുടെ നീളം വര്‍ധിപ്പാക്കാനാവശ്യമായ സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കാത്തതിനാല്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനയില്‍ വിയോജിപ്പ് രേഖപ്പെടുത്തി കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും മെല്ലെപ്പോക്കു സമീപനവും വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്നും ഇതിനെതിരേ കാലിക്കറ്റ് ചേംബറിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-വ്യാപാര രംഗത്തെ സംഘടനാ പ്രതനിധികളെ ഉള്‍പ്പെടുത്തി പ്രക്ഷോഭവുമായി മുന്നോട്ടുപോകാനും യോഗത്തില്‍ എര്‍പോര്‍ട്ട് കമ്മിറ്റി തീരുമാനിച്ചു. ചെയര്‍മാന്‍ ഡോ.കെ.മൊയ്തു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുബൈര്‍ കൊളക്കാടന്‍, പ്രസിഡന്റ് റാഫി പി.ദേവസ്സി, സെക്രട്ടറി എ.പി അബ്ദുള്ളകുട്ടി, ട്രഷറര്‍ ബോബിസ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.