എന്റെ അനുവാദമില്ലാതെ മന്ത്രിയെ പുറത്താക്കാനാവില്ല; ​ഗവർണർക്ക് സ്റ്റാലിന്റെ കത്ത്

എന്റെ അനുവാദമില്ലാതെ മന്ത്രിയെ പുറത്താക്കാനാവില്ല; ​ഗവർണർക്ക് സ്റ്റാലിന്റെ കത്ത്

ന്യൂഡൽഹി: തന്റെ അനുവാദമില്ലാതെ തന്റെ സർക്കാരിലെ മന്ത്രിയെ പുറത്താക്കാൻ ​ഗവർണർക്ക് സാധിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറെയ സർക്കാരിലെ മന്ത്രിയാണദ്ദേഹമെന്നും തന്റെ അനുവാദമില്ലാതെ അദ്ദേഹത്തെ ഒഴിവാക്കാൻ ​ഗവർണർക്കാവില്ലെന്നും സ്റ്റാലിൻ പറഞ്ഞു.

ജോലിക്കു കോഴ വാങ്ങിയെന്ന കേസിൽ ഇഡി അറസ്റ്റു ചെയ്ത വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്താണ് ഗവർണർക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതുകാട്ടി ഗവർണർക്ക്, സ്റ്റാലിൻ കത്തയക്കുകയും ചെയ്തു.

ഇന്നലെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ, വകുപ്പില്ലാ മന്ത്രിയായി തുടരുന്ന വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിയമോപദേശം തേടാൻ നിർദേശം ലഭിച്ചതിനെ തുടർന്ന് മണിക്കൂറുകൾക്കം ഗവർണർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം തേടാതെയുള്ള നടപടിയായതിനാലാണ് ഭരണഘടനാവിരുദ്ധമെന്ന് കണ്ട് ഉത്തരവിറക്കി മണിക്കൂറുകൾക്കകം തിരുത്തേണ്ടി വന്നതെന്ന് സ്റ്റാലിൻ കത്തിൽ പറഞ്ഞു.

ഇന്നലെയാണ് അസാധാരണ നടപടിയിലൂടെ ഗവർണർ, വകുപ്പില്ലാ മന്ത്രിയായി തുടരുന്ന വി.സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിയമോപദേശം തേടാൻ നിർദേശം ലഭിച്ചതിനാൽ  ഗവർണർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *