ആഡ് ബ്ലോക്കറുകളെ തടയാനുള്ള പുതിയ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് യൂട്യൂബ്. സൗജന്യമായി യൂട്യൂബ് ആസ്വദിക്കുന്നവര്‍ പരസ്യങ്ങള്‍ കാണാതെ ആഡ് ബ്ലോക്കറുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ തടസപ്പെടുത്തുന്നത് തടയാനാണ് പുതിയ നീക്കം. ത്രീ സ്‌ട്രൈക്ക് പോളിസി എന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്
ഇത് പ്രകാരം ആഡ് ബ്ലോക്കറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്ന് വീഡിയോകള്‍ മാത്രമേ സൗജന്യമായി കാണാനാവൂ. ഓരോ വീഡിയോ കാണുമ്പോഴും പോപ്പ് അപ്പ് വീഡിയോയില്‍ ആഡ്‌ബ്ലോക്കര്‍ ഒഴിവാക്കാനും യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാനും ആവശ്യപ്പെട്ടുള്ള പോപ്പ് അപ്പ് കാണിക്കും. മൂന്നാമത്തെ വീഡിയോയും കാണുന്നതോടെ യൂട്യൂബിലെ വീഡിയോ പ്ലെയര്‍ ബ്ലോക്ക് ചെയ്യപ്പെടും. ശേഷം ആഡ് ബ്ലോക്കര്‍ ഓണ്‍ ചെയ്ത് യൂട്യൂബ് വീഡിയോ കാണാനാവില്ല.
ഉപഭോക്താക്കളിലേക്ക് വീഡിയോകള്‍ സൗജന്യമായി എത്തിക്കുന്നതിന് സഹായിക്കുന്നത് പരസ്യങ്ങളാണെന്ന് യൂട്യൂബ് നേരത്തെ ത്‌ന്നെ പറയുന്നുണ്ട്. എന്തായാലും പുതിയ സംവിധാനത്തെ കുറിച്ച് യൂട്യൂബ് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.
അതേസമയം ആഡ് ബ്ലോക്കര്‍ സാങ്കേതിക വിദ്യകള്‍ ഈ പുതിയ ത്രീ സ്‌ട്രൈക്ക് പോളിസിയേയും മറികടക്കുമെന്നും വിദഗ്ദര്‍ പ്രവചിക്കുന്നുണ്ട്.