കോഴിക്കോട്: ആദ്യമ ജാതിവ്യവസ്ഥായാണ് കേരളത്തില്‍ അടിമവ്യവസ്ഥയുടെ തുടര്‍ച്ചക്ക് കാരണമെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍ പറഞ്ഞു. കാലിക്കറ്റ് സറീന ട്രസ്റ്റ് അളകാപുരിയില്‍ സംഘടിപ്പിച്ച ‘കേരളത്തില്‍ അടിമകള്‍ ഉണ്ടായതിനെപ്പറ്റി’ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരശുരാമന്‍ 32 ഊരുകളില്‍ ബ്രാഹ്‌മണരെ കുടിയിരുത്തിയിരുന്നുവെന്നും അവര്‍ക്ക് കൃഷി ചെയ്യാനാണ് പുലയരേയും ചെറുമരേയും കൊണ്ടുവന്നതെന്നും എന്നാല്‍ നൂറ്റാണ്ടുകളോളം അടിമകളെപ്പോലെ തെഴിലെടുത്ത ഈ വിഭാഗങ്ങള്‍ക്ക് അടിമവ്യവസ്ഥയില്‍നിന്ന് പിന്തിരിഞ്ഞു മാറാന്‍ കഴിഞ്ഞില്ലയെന്നും തുടര്‍ന്ന് മിഷണറിമാര്‍ കൊണ്ടുവന്ന ആധുനിക വിദ്യാഭ്യാസത്തിലൂടെയാണ് കേരള സമൂഹം ഒരുപരിധിവരെ ജാതിവ്യവസ്ഥയെ മറികടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ.എം.എന്‍ കാരശ്ശേരി, പി.പി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫ. സറീന സുധാകരന്റെ സ്മരണക്കായി സുഹൃത്തുകള്‍ ചേര്‍ന്ന് രൂപീകരിച്ചതാണ് സറീന ട്രസ്റ്റ്. കാലികവിഷയങ്ങളില്‍ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.