ബെംഗളൂരു: സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സെമിയിൽ ഇന്ത്യ ലെബനനുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയിലെ മൂന്നാം മത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന ലെബനൻ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് സെമിയിലെത്തിയത്.
ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരും തമ്മിലാണ് രണ്ടാം സെമി. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയിലാണ് ഇന്ത്യയും ലെബനനും ഏറ്റുമുട്ടുക.
നേരത്തെ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഇന്ത്യ ലെബനനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. ശനിയാഴ്ച നടക്കുന്ന ആദ്യ സെമിയിൽ കുവൈത്ത്, ബംഗ്ലാദേശിനെ നേരിടും.
കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യ സമനില വഴങ്ങുകയായിരുന്നു. സെൽഫ് ഗോളാണ് ഇന്ത്യയ്ക്ക് വിനയായത്.