കലാപം തുടരുന്ന മണിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ പോലീസ് വഴിയില്‍ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താന്‍ ആദ്യം കണ്ണീര്‍ വാതകം പ്രയോഗിച്ച പോലീസ് ആകാശത്തേക്ക് വെടിവെച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഇംഫാലിലേക്ക് തന്നെ മടങ്ങി. ആകാശ മാര്‍ഗം രാഹുല്‍ ഗാന്ധിക്ക് യാത്ര തുടരാമെന്നാണ് പോലീസ് നിലപാട്.
രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന പാതയില്‍ പലയിടത്തും സംഘര്‍ഷ സാഹചര്യമുണ്ടെന്നും ഇതിനാല്‍ കടത്തി വിടാന്‍ കഴിയില്ലെന്നും മണിപ്പൂര്‍ പോലീസ് പറയുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെയും ഒരു സംഘം രംഗത്തെത്തി. ഇതോടെയാണ് പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതും രാഹുലും സംഘവും ഇംഫാലിലേക്ക് മടങ്ങിയതും. ചുരാചാന്ദ്പൂരിലേക്ക് റോഡ് മാര്‍ഗം പോകുന്നതനിടെയാണ് രാഹുല്‍ ഗാന്ധിയെ റോഡില്‍ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞത്. രാഹുല്‍ ഇനി ഹെലികോപ്റ്റര്‍ മാര്‍ഗം ചുരാചന്ദ്പൂരിലേക്ക് പോകുമോയെന്ന് വ്യക്തമല്ല.