ഫിഫ റാങ്കിങിൽ ഇന്ത്യ നൂറാം സ്ഥാനത്ത്

ഫിഫ റാങ്കിങിൽ ഇന്ത്യ നൂറാം സ്ഥാനത്ത്

സൂറിച്ച്: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ നൂറാം സ്ഥാനത്തെത്തി. വ്യാഴാഴ്ച പുറത്തിറക്കിയ ഫിഫ റാങ്കിങ് പട്ടികയിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ഇക്കാര്യം എ.ഐ.എഫ്.എഫ്. ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. ക്രമേണ ഞങ്ങള്‍ ഉയരുകയാണ് എന്ന കുറിപ്പോടെയാണ് എ.ഐ.എഫ്.എഫ് ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത്.

2019 ഏപ്രിലില്‍ ഫിഫ പുറത്തുവിട്ട റാങ്കിങ്ങില്‍ നൂറാം റാങ്കിന് പുറത്തായതിന് ശേഷം ആദ്യമായാണ് ഇന്ത്യ 100-നുള്ളില്‍ തിരിച്ചെത്തുന്നത്. 1204.9 പോയന്റോടെയാണ് ഇന്ത്യ 100-ാം റാങ്കിലെത്തിയത്. നേരത്തേ 1200.66 പോയന്റാണ് ഇന്ത്യക്കുണ്ടായിരുന്നത്. 4.24 പോയന്റ് വര്‍ധിച്ച ഇന്ത്യന്‍ ടീം ലെബനന്‍, ന്യൂസിലന്‍ഡ് ടീമുകളെ മറികടന്നാണ് ഈ നേട്ടത്തിലെത്തിയത്.

അര്‍ജന്റീന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 1843.73 പോയന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. ഫ്രാന്‍സ് രണ്ടാം റാങ്കിലും ബ്രസീല്‍ മൂന്നാം റാങ്കിലുമാണുള്ളത്. ബെല്‍ജിയത്തെ മറികടന്ന് ഇംഗ്ലണ്ട് നാലാമതെത്തി. ബെല്‍ജിയം(5), ക്രൊയേഷ്യ(6), നെതര്‍ലന്‍ഡ്‌സ്(7), ഇറ്റലി(8), പോര്‍ച്ചുഗല്‍(9), സ്‌പെയിന്‍(10) ടീമുകളാണ് ആദ്യ പത്തിലുള്ളത്

Share

Leave a Reply

Your email address will not be published. Required fields are marked *