ബോസ്റ്റൺ: ഒരു നൂറ്റാണ്ട് മുമ്പ് തകർന്ന ആഡംബര കപ്പൽ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ തകർന്ന ടൈറ്റൻ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയിലെത്തിച്ചു.
അപകടത്തിൽ പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തിരികെയെത്തിച്ചത്. യാത്രക്കാരായ അഞ്ച് പേരും മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. സമുദ്രത്തിനടിയിലെ സമ്മർദ്ദം കാരണം പേടകം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് നിഗമനം.
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന സ്ഥലത്തുനിന്നും 1600 അടി മാത്രം അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കിടന്നിരുന്നത് എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ യു.എസ്, കാനഡ, ഫ്രാൻസ്, യു.കെ എന്നീ രാജ്യങ്ങൾ സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.