ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായ ആക്രമണം; നാല് പേര്‍ കസ്റ്റഡിയില്‍

ഉത്തര്‍പ്രദേശില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായ വധശ്രമത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. അക്രമികള്‍ ഉപയോഗിച്ച കാറും സഹാറന്‍പൂര്‍ പോലീസ് പിടിച്ചെടുത്തു. ചികിത്സയില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിന്റേയും സഹായിയുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് സഹാറന്‍പൂര്‍ എസ്.ബി.ഡി ആശുപത്രി അറിയിച്ചു.

സഹാറന്‍പൂരില്‍ ബുധനാഴ്ചയാണ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനുംപേര്‍ വെടിയുതിര്‍ത്തത്. നാല് തവണയാണ് അക്രമികള്‍ ചന്ദ്രശേഖര്‍ ആസാദിനും സഹായികള്‍ക്കും നേരെ വെടിയുതിര്‍ത്തത്. അരയില്‍ വെടിയേറ്റ ആസാദിനേയും പരുക്കേറ്റ സഹായിയേയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *